ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റും കവിയും സാമൂഹ്യപ്രവർത്തകയുമായ സാവിത്രിഭായ് ഫൂലേയുടെ ജന്മദിനത്തിൽ ഗൂഗിളിന്‍റെ ആദരം. സാവിത്രിഭായ് ഫൂലേയുടെ 186ാം ജന്മദിനത്തിലാണ് ഡൂഡ് ലുമായി ഗൂഗ്ൾ ആദരമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവായ ജ്യോതിറാവു ഫൂലെയുടെ ഭാര്യയാണ് സാവിത്രിഭായ് ഫൂലെ.
1831 ജനുവരി മൂന്നിനാണ് സാവിത്രിഭായ് കെ. പട്ടേൽ ജനിച്ചത്. തന്‍റെ ഒൻപതാം വയസിലായിരുന്നു അവർ 13 കാരനായ ജ്യോതിറാവുവിനെ വിവാഹം കഴിച്ചത്. ഭർത്താവായിരുന്നു സാവിത്രിയെ എഴുത്തും വായനയും പഠിപ്പിച്ചത്. പൂനെയിൽ പെൺകുട്ടികൾക്ക് വേണ്ടി അവർ സ്കൂൾ ആരംഭിച്ചു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്ത് വിവിധ ജാതിയിൽ നിന്നുള്ള ഒൻപത് വിദ്യാർഥികളായിരുന്നു ആദ്യം പഠിക്കാനെത്തിയത്.
ബ്രിട്ടീഷുകാർ ഭരച്ചിരുന്ന അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി സാവിത്രി ഭായ് മുന്നിട്ടിറങ്ങി. ബാലവിവാഹം, സതി എന്നിവക്കെതിരെയും ബാല വിധവകളുടെ അവകാശങ്ങൾക്ക് വേണ്ടിയും സാവിത്രഭായ് പോരാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.