Posted On
date_range Updated On
date_range സാനിറ്ററി പാഡിൽ സ്വർണം കടത്താൻ ശ്രമം; രണ്ട് സ്ത്രീകൾ പിടിയിൽ
ചെന്നൈ: സാനിറ്ററി പാഡുകളിൽ പേസ്റ്റ് രൂപത്തിൽ ഒരുകിലോയിലേറെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ചെന്നൈ ദൈവവാനി രാധാകൃഷ്ണൻ, പുതുക്കോട്ട വസന്തി രാമസാമി എന്നിവരാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 62.46 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടിയിലായത്.
ഇവർ ധരിച്ച പാഡിൽ 1,195.6 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ച ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇവർ കോയമ്പത്തൂരിലെത്തിയത്. ഇതേ വിമാനത്തിലെ മറ്റു മൂന്ന് യാത്രക്കാരിൽനിന്ന് 100 ഗ്രാം സ്വർണവും മദ്യവും വിദേശ ബ്രാൻഡ് സിഗരറ്റുകളും പിടികൂടി. ഇതിന് മൊത്തം 46 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കേസ് ഡി.ആർ.െഎക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.