ജയലളിതയുടെ ആരോഗ്യത്തിനായി 1.61 കോടി രൂപയുടെ സ്വർണ്ണം, വെള്ളി സമർപ്പണം

മൈസുരു: ജയലളിതയുടെ ആരോഗ്യത്തിനായി 1.61കോടി രൂപ വിലവരുന്ന സ്വർണ്ണവും വെളളിയും ക്ഷേത്രത്തിൽ സമർപ്പിച്ചു. മൈസുരുവിലെ ചാമുണ്ഡി ക്ഷേത്രത്തിലെ ​ഗണേശ, ഹനുമാൻ വിഗ്രഹങ്ങൾക്കു മുൻപാകെയാണ്​ ഇത്രയും രൂപ വിലവരുന്ന സ്വർണ്ണവും വെള്ളിയും സമർപ്പിച്ചത്​.

ചെന്നൈയിലെ ശ്രീ ജയ പബ്​ളിക്കേഷൻസ്​, നീലഗിരി ഹിൽസിലെ കോടനാട്​ എസ്റ്റേറ്റ്​ എന്നിവരുടെ പേരിലാണ്​ സംഭാവനകൾ രജിസ്റ്റർ  ചെയ്​തിരിക്കുന്നത്. 42,29,614 രൂപ മൂല്യം വരുന്ന 1689 ഗ്രാം സ്വർണ്ണവും 4582 ഗ്രാം വെള്ളിയും ഗണേശ വിഗ്രഹത്തിനു മുൻപാകെ ശ്രീ ജയ പബ്​ളിക്കേഷൻസ്​ ആണ്​ സമർപ്പിച്ചത്​. കോടനാട്​ എസ്റ്റേറ്റ്​ 1,18,47,543രൂപ വിലവരുന്ന 4710 ഗ്രാം സ്വർണ്ണവും 14980 ഗ്രാം വെള്ളിയും ഹനുമാൻ വിഗ്രഹത്തിനു മുൻപാകെയും സമർപ്പിച്ചു. പ്രാദേശിക ആഭരണ വ്യവസായിയുടെ സഹായത്തോടെയാണ്​ ഇത്രയും രൂപ വിലവരുന്ന സ്വർണ്ണവും വെള്ളിയും ക്ഷേത്രം അധികൃതർ സംഭാവനയായി രജിസ്റ്റർ ചെയ്​തിരിക്കുന്നതെന്ന്​ ക്ഷേത്രം അധികൃതർ പറഞ്ഞു.

ജയലളിതയടെ ആരോഗ്യത്തിനായി അഞ്ചുപേർ ക്ഷേത്രത്തിൽ പ്രത്യേക പുജകൾക്കായി രജിസ്റ്റർ ചെയ്​തിട്ടുണ്ടെന്ന്​ ക്ഷേത്രത്തിലെ മുഖ്യപുജാരി ശശിശേഖർ ദീഷിത്​ പറഞ്ഞു. ഇതിൽ ശ്രീജയ പബ്ളിക്കേഷൻസും ഉൾപ്പെടും.

Tags:    
News Summary - gold and silver for jayalalithas health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.