ഗോവയിലും കോൺഗ്രസിന്​ തിരിച്ചടി; 10 എം.എൽ.എമാർ ബി.ജെ.പിയിൽ

മുംബൈ: കർണാടകക്കു പിന്നാലെ കോൺഗ്രസിന്​ ഗോവയിലും വൻ തിരിച്ചടി. പ്രതിപക്ഷനേതാവ്​ ഉൾപ്പെടെ 10 പാർട്ടി എം.എൽ.എമാ ർ ബി.ജെ.പിയിൽ ലയിച്ചു. ഗോവയിൽ കോൺഗ്രസിന്​ 15 എം.എൽ.എമാരാണുള്ളത്​. അതിനാൽ, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്​ ച വൈകീട്ട്​ ഏഴരക്കാണ്​ പ്രതിപക്ഷനേതാവ്​ ചന്ദ്രകാന്ത്​ കവലേക്കറുടെ നേതൃത്വത്തിൽ എം.എൽ.എമാർ സ്​പീക്കർ രാജേഷ്​ പട്​നേകറെ കണ്ട്​ കത്തുനൽകിയത്​.

ഇതോടെ, ത‍​െൻറ ബി.ജെ.പിയുടെ അംഗബലം 27 ആയി ഉയർന്നെന്നും സംസ്​ഥാനത്തി‍​െൻറയും അവരവരുടെ മണ്ഡലങ്ങളുടെയും വികസനമാണ്​ ബി.ജെ.പിയിൽ ചേർന്നവരുടെ ലക്ഷ്യമെന്നും ഉപാധികളില്ലാതെയാണ്​ വരവെന്നും മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ മാധ്യമങ്ങ​േളാട്​ പറഞ്ഞു.

ഇതോടെ അഞ്ച്​ അംഗങ്ങളിലേക്ക​ു ചുരുങ്ങിയ കോൺഗ്രസും എൻ.സി.പി, എം.ജി.പി പാർട്ടികളുടെ ഒാരോ അംഗങ്ങൾ വീതവുമാണ്​ പ്രതിപക്ഷത്ത്​. മൂന്ന്​ അംഗങ്ങളുള്ള ഗോവ ഫോർവേഡ്​ പാർട്ടിയും മൂന്നു​ സ്വതന്ത്രരും ബി.ജെ.പി സർക്കാറിൽ ഭാഗമാണ്​. ഇതോടെ 40 അംഗ സഭയിൽ ബി.ജെ.പിയുടെ ശക്തി 33 ആയി.

Tags:    
News Summary - Goa Crisis-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.