ഗോവയിൽ തൂക്കുപാലം തകർന്ന് അപകടം; 40 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

പനാജി: ഗോവയിൽ ധൂത് സാഗർ വെള്ളച്ചാട്ടത്തിന് സമീപം തൂക്കുപാലം തകർന്നു. ഗോവ കർണാടക അതിർത്തിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. 40 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കനത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികൾ തൂക്കുപാലത്തിലൂടെ നടക്കുന്നതിനിടെ പാലം തകരുകയായിരുന്നു.

'കനത്തമഴയിൽ തൂക്കുപാലം തകർന്നതിനെ തുടർന്ന് ധൂത് സാഗർ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ 40 വിനോദ സഞ്ചാരികളെ 'റിവർ ലൈഫ്സേവേഴ്സ്' രക്ഷിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ രക്ഷിച്ചതിന് 'റിവർ ലൈഫ്സേവേഴ്സ്' അംഗങ്ങളെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.' -ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

കനത്ത മഴയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

Tags:    
News Summary - Goa cable bridge collapse: Over 40 rescued from Dudhsagar waterfalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.