ജയിലിൽ കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്ന് എസ്.പി നേതാവ് അഅ്സം ഖാൻ

ലഖ്നോ: ജയിലിൽ താൻ കടുത്ത ഭീഷണി നേരിട്ടിരുന്നുവെന്ന് സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാൻ. തന്‍റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് ആരോപിക്കുകയും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ ജയിലിൽ കഴിയുന്ന തനിക്കതെങ്ങനെ തരണം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അഅ്സമിനെ ജയിലിൽ വെച്ച് കാണാൻ അനുവാദം നൽകാത്തതിനാൽ അദ്ദേഹത്തെ ജയിലിൽ വെച്ച് കൊല്ലാൻ സാധ്യതയുണ്ടെന്ന് സമാജ്വാദി എം.എൽ.എ രവിദാസ് മെഹ്രോത്ര നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഅ്സം ഖാന്‍റെ ആരോഗ്യനില വഷളായിട്ട് പോലും അദ്ദേഹത്തോട് വേണ്ട രീതിയിൽ ജയിൽ അധികൃതർ പെരുമാറിയിട്ടില്ലെന്നും രവിദാസ് ആരോപിച്ചു.

27 മാസത്തെ ജയിൽശിക്ഷക്ക് ശേഷം വെള്ളിയാഴ്ചയാണ് അഅ്സം ജയിൽ മോചിതനായത്. ഭൂമി കൈയേറ്റം ഉൾപ്പെടെ 88 കേസുകളിൽ പ്രതിയായിരുന്നു അദ്ദേഹം. 

Tags:    
News Summary - 'Go underground, you can get encountered’: Azam Khan alleges cop threatened him in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.