അഞ്ച്​ വയസുകാരിയോട്​ ലൈംഗികാതിക്രമം; 13 വയസുകാരനെതിരെ കേസെടുത്ത്​ ​പൊലീസ്​

ഭോപ്പാൽ: അഞ്ച്​ വയസുകാരിയോട്  ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ​  13 വയസുകാരനെതിരെ പൊലീസ്​ കേസെടുത്തു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ  ഭോപ്പാൽ സ​്വദേശിയായ​ കൗമാരക്കാരനെതിരെ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.  

പെൺകുട്ടിയും ആൺകുട്ടിയും ഒരേ പ്രദേശത്ത്​ താമസിക്കുന്നവരാണ്​.പെൺകുട്ടി മുറ്റത്ത്​ കളിച്ച്​ കൊണ്ടിരിക്കുന്നതിനിടെയാണ്​ അതിക്രമത്തിനിരയായതെന്ന്​ പരാതിയിൽ പറയുന്നു. മകളുടെ വസ്​ത്രം നീക്കിയ ശേഷം സ്വകാര്യസ്ഥലത്ത്​ സ്​പർശിച്ചുവെന്നാണ്​  അമ്മ നൽകിയ പരാതിയിൽ പറയുന്നത്​​. ആൺകുട്ടി അതിക്രമം തുടരുന്നതിനിടയിൽ പെൺകുട്ടിയുടെ അമ്മ സ്ഥലത്തെത്തിയതാണ്​ ​ സംഭവം പുറത്തറിയാൻ കാരണം. സംഭവസമയത്ത്​ ആൺകുട്ടിയുടെ രക്ഷിതാക്കൾ ​ജോലിക്ക്​ പോയിരിക്കുകയായിരുന്നു.

ത​െൻറ ശരീരത്തിൽ 13 കാരൻ സ്​പർശിച്ച കാര്യം പെൺകുട്ടി അമ്മയോട്​ വെളിപ്പെടുത്തിയതായി പൊലീസ്​ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരം കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - girl sexually assaulted;Police have registered a case against a 13-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.