ബിഹാറിൽ ക്ലാസ്​മുറിയിൽനിന്ന്​ വൈദ്യുതാഘാതമേറ്റ്​ വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം

ന്യൂഡൽഹി: ബിഹാറിൽ ക്ലാസ്​മുറിയിൽ സ്​ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റിൽനിന്ന്​ വൈദ്യുതാഘാതമേറ്റ്​​ വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം. ദർബങ്ക ജില്ലയി​െല ജാലെ പ്രദേശത്താണ്​ സംഭവം.

വിദ്യാർഥിനിയായ ചഞ്ചൽ കുമാരിക്കാണ്​ ജീവൻ നഷ്​ടമായത്​. ക്ലാസ്​മുറിയിൽ സ്​ഥാപിച്ചിരുന്ന ഇരു​മ്പുഗേറ്റിൽ പിടിച്ച പെൺകുട്ടിക്ക്​ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ചഞ്ചലിനെ രക്ഷ​പ്പെടുത്താൻ ശ്രമിക്കുന്നതി​നിടെ ഒമ്പത്​ വിദ്യാർഥികൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസ്​മുറിയിൽ സ്​ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈൻ സമ്പർക്കത്തിൽ വന്നതാണ്​ അപകട കാരണം.

പെൺകുട്ടിയുടെ ​മൃതദേഹവുമായി ഗ്രാമവാസികൾ തടിച്ചുകൂടുകയും സ്​കൂളിന്​ മുമ്പിൽ പ്രതിഷേധിക്കുകയും ചെയ്​തു. ഇതോടെ ജില്ല മജിസ്​​േട്രറ്റ്​ പ്രദേശത്ത്​ കൂടുതൽ പൊലീസ്​ സേനയെ വിന്യസിക്കാൻ നിർദേശിക്കുകയും സംഭവം അന്വേഷിക്കാൻ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്​തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്​ട്രേറ്റ്​ പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ പെൺകുട്ടിയുടെ കുടുംബത്തിന്​ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക്​ സൗജന്യ ചികിത്സ നൽകാൻ നി​ർദേശിക്കുകയും ചെയ്​തു. 

Tags:    
News Summary - Girl electrocuted in school in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.