പട്ന: ബിഹാർ മുഖ്യമന്ത്രി രാജ്യസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നിതീഷ് കുമാറിനോട് ചെയ്തത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയോട് ചെയ്തതിന് സമാനമാണെന്നും ജയറാം രമേശ് പറഞ്ഞു.
ജെ.ഡി.യു മേധാവിയുടെ നീക്കം ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ സർക്കാറിന് വഴിയൊരുക്കും.
മാത്രമല്ല, മുഖ്യമന്ത്രി സ്ഥാനം രാജിവക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ജനവിധിയോടുള്ള വഞ്ചനയാണെന്നും പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ കുമാറിനെ തെരഞ്ഞെടുത്തത് ബി.ജെ.പി മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ തെരഞ്ഞെടുപ്പ് വേളയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികകാലം തുടരില്ലെന്ന് പറഞ്ഞിരുന്നു, കാരണം ബി.ജെ.പിയുടെ ലക്ഷ്യം അദ്ദേഹത്തെ പുറത്താക്കലായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. കുമാർ മുഖ്യമന്ത്രിയായിട്ട് നാല് മാസം പോലും ആയിട്ടില്ല.
ബിഹാറിൽ കോൺഗ്രസിന് ആറ് എം.എൽ.എമാർ മാത്രമേയുള്ളൂ പക്ഷേ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് തുടരുമെന്ന് കോൺഗ്രസ് വ്യാഴാഴ്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.