നോട്ട്​ നിരോധന​ത്തിന്​ പിന്നാലെ വന്ധ്യംകരണം നടപ്പാക്കണമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: 500,1000 നോട്ടുകൾ നിരോധിച്ചതിന്​ പിന്നാ​ലെ രാജ്യത്തെ ജനസംഖ്യ കുറക്കാൻ വന്ധ്യം കരണം നടപ്പാക്കണമെന്ന്​ കേന്ദ്രമന്ത്രി ഗിരിരാജ്​ സിങ്​.

നവാഡയിലെ ഒരു ചടങ്ങിനിടെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. ജനസംഖ്യയെ നേരിടാൻ വന്ധ്യംകരണം പോലെയുള്ള നിയമം അടിയന്തരമായി നടപ്പാക്കണം. വികസനത്തെയും സാമൂഹിക സ്​ഥിരതയെയും ബാധിക്കുന്ന തരത്തിൽ ജനസംഖ്യാ വിസ്​​​ഫോടനമാണ്​ രാജ്യത്ത്​ നടക്കുന്നത്​.

ലോക ജനസംഖ്യയുടെ 17 ശതമാനം ജനങ്ങളും ജീവിക്കുന്നത്​ ഇന്ത്യയിലാണ്​. ആസ്ട്രേലിയയുടെ ജനസംഖ്യാ വളർച്ചക്ക്​ തുല്യമാണ്​ ഇന്ത്യയിലെയും വളർച്ച. ലോകത്തിൽ വെച്ച്​ 2.5 ശതമാനം ഭൂവിസ്​തൃതിയും 4.5 ശതമാനം ജല​സ്രോതസ്സുകളും മാത്രമാണ്​ ഇന്ത്യക്കുള്ളതെന്നും ഗിരിരാജ്​ പറഞ്ഞു.

ബിഹാറിലെ നെവാദയില്‍നിന്നുള്ള ലോക്സഭാംഗമായ സിങ് കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ സഹമന്ത്രിയാണ്. ഒരാഴ്ചമുമ്പ് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സഞ്ജയ് പസ്വാനും ഇതേ ആവശ്യമുന്നയിച്ചിരുന്നു. കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ച് ഹിന്ദുക്കള്‍ ജനസംഖ്യ കൂട്ടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സിങ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

ഹിന്ദുക്കള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നുമായിരുന്നു സിങ്ങിന്‍െറ അഭിപ്രായം. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഹിന്ദുക്കളെ അങ്ങനെ ഉപദേശിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞിരുന്നു.
 

Tags:    
News Summary - Giriraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.