നാട്ടുകാരെ കാണാൻ നിയന്ത്രണം; ഗുലാം നബി ആസാദി​െൻറ കശ്​മീർ സന്ദർശനം തുടരുന്നു

ശ്രീനഗർ: സുപ്രീംകോടതിയുടെ അനുമതിയോടെ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മുകശ്മീരിലെത്തി. ഞായറാഴ്​ച അനന്ത്​ നാഗ്​ സന്ദർശിച്ചു. ജയിലായി പ്രഖ്യാപിച്ച ഡാക്​ ബംഗ്ലാവിൽ വെച്ചാണ്​​​ നാട്ടുകാരെ കാണാൻ നിശ്​ചയിച്ചിര ുന്നതെങ്കിലും അധികൃതർ അനുവാദം നൽകിയില്ലെന്ന്​ കോൺഗ്രസ്​ നേതാക്കൾ കുറ്റപ്പെടുത്തി. വെള്ളിയാഴ്​ച തന്നെ കാണാ നെത്തിയവരെ സുരക്ഷ ഉദ്യോഗസ്​ഥർ അനുവദിച്ചില്ലെന്ന്​ ഗുലാംനബി ആസാദ്​ ആരോപിച്ചിരുന്നു. ​ ദക്ഷിണ കശ്​മീരിലെ ഗവ. ഹൗസിങ്​ കോളനിയിൽവെച്ച്​​ രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെ നാട്ടുകാരുമായി കൂടിക്കാഴ്​ച നടത്തി.

ശ്രീനഗറിലെ ലാൽ ദെഡ്​ ആശുപത്രിയിലെ രോഗികളുമായും വിനോദ സഞ്ചാര കേന്ദ്രത്തിലെ കശ്​മീർ ഹൗസ്​ ബോട്ട്​ ഉടമകളുമായും അദ്ദേഹം സംസാരിച്ചു.തിങ്കളാഴ്​ച ബാരാമുല്ല സന്ദർശിക്കും. ശ്രീനഗർ, ജമ്മു, ബാരാമുല്ല, അനന്ത്​നാഗ്​ എന്നീ ജില്ലകൾ സന്ദർശിക്കാനുള്ള അനുവാദമാണ്​ ജമ്മു-കശ്​മീർ മുൻ മുഖ്യമന്ത്രിയും രാജ്യസഭ ​പ്രതിപക്ഷനേതാവുമായ ആസാദിന്​ ലഭിച്ചത്​. ക​ശ്​മീരി​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം മൂന്നുതവണ ശ്രീനഗറിലെത്തിയ ആസാദിനെ വിമാനത്താവളത്തിൽ വെച്ച്​ തിരിച്ചയച്ചിരുന്നു.

ശ്രീനഗറിൽ ​കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുതന്നെ; ആഴ്​ചച്ചന്തയൊരുക്കി വ്യാപാരികൾ
ശ്രീ​ന​ഗ​ർ: പ്ര​ധാ​ന ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ വി​പു​ല​മാ​യ ഞാ​യ​റാ​ഴ്​​ച ച​ന്ത​യൊ​രു​ക്കി ശ്രീ​ന​ഗ​റി​ലെ വ്യാ​പാ​രി​ക​ൾ. 370ാം വ​കു​പ്പ്​ എ​ടു​ത്തു​മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന്​ 49ാമ​ത്തെ ദി​വ​സ​മാ​ണ്​ ക​ശ്​​മീ​രി​ൽ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. താ​ഴ്​​വ​ര​യു​ടെ ഭൂ​രി​ഭാ​ഗം നി​ര​ത്തു​ക​ളി​ലും പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ച്ചി​ട്ടി​ല്ല. സ്വ​കാ​ര്യ കാ​റു​ക​ളും ചി​ല യാ​ത്രാ ടാ​ക്​​സി​ക​ളും മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു. സ്​​കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ശ്ര​മം പ്ര​തീ​ക്ഷി​ച്ച ഫ​ലം ക​ണ്ടി​ല്ല. ലാ​ൻ​ഡ്​​ ഫോ​ൺ സേ​വ​ന​ങ്ങ​ൾ സം​സ്​​ഥാ​ന​ത്തു​ട​നീ​ളം പു​നഃ​സ്​​ഥാ​പി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ൽ നി​ല​ച്ച​ത്​ പു​നഃ​സ്​​ഥാ​പി​ച്ചി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി​യും ഉ​മ​ർ അ​ബ്​​ദു​ല്ല​യും വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളും ത​ട​ങ്ക​ലി​ൽ തു​ട​രു​ക​യാ​ണ്.
Tags:    
News Summary - ghulam nabi azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.