ജർമ്മൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം മാർച്ച് 22 മുതൽ 

ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയർ അടുത്തയാഴ്ച ഇന്ത്യയിലെത്തും. മാർച്ച് 22 മുതൽ 25 വരെയാണ് സന്ദർശനം നടത്തുക. പ്രസിഡന്‍റായ ശേഷമാണ് ഫ്രാങ്ക് വാൾട്ടറിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

ഇന്ത്യയിലെത്തുന്ന ഫ്രാങ്ക് വാൾട്ടർ വാരണാസിയും ചെന്നൈയും സന്ദർശിക്കും. ഉന്നതതല ഉദ്യോഗസ്ഥരും  ചരിത്രകാരന്മാരും മാധ്യമ പ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കും. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനി സന്ദർശിച്ചിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച ജർമൻ വൈസ് ചാൻസലറായി ആംഗലാ മാർക്കലെ നാലാം തവണയും തെരഞ്ഞെടുത്തിരുന്നു.  


 

Tags:    
News Summary - German President Frank Walter Steinmeier to visit India March 22 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.