കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ തിരിച്ചടിയായി -രാഷ്​ട്രപതി

ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ആരും പട്ടിണി കിടക്കുന്നി​െല്ലന്ന്​ സംസ്​ഥാനങ്ങൾ ഉറപ്പുവരുത്തണം. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ രാഷ്​ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്​തു.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ നേതൃത്വത്തിൽ സംസ്​ഥാന ഗവർണർമാരും ഉന്നതല ഉദ്യോഗസ്​ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായായിരുന്നു​ ചർച്ച​.

Tags:    
News Summary - Gathering of migrant workers, Tablighi caused setback to India's coronavirus efforts President -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.