ഈറോഡിൽ വിഷവാതക ചോർച്ച: ഒരു മരണം; 13 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ്​ ജില്ലയിൽ ദ്രവ ക്ലോറിൻ വാതകചോർച്ചയെ തുടർന്ന് കെമിക്കൽ ഫാക്ടറി ഉടമ മരിച്ചു. അബോധാവസ്​ഥയിലായ 13 പേരെ ഈറോഡ്​ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധർ കെമിക്കൽസ് ഉടമ നടുപാളയം ദാമോദരനാണ്​(47) വിഷവാതകം ശ്വസിച്ച്​ സംഭവസ്​ഥലത്തു​ മരിച്ചത്​.

സിത്തോടിന്​ സമീപം ബ്ലീച്ചിങ്​ പൗഡർ നിർമാണ യൂനിറ്റിൽ ശനിയാഴ്ച ഉച്ചയോടെ ക്ലോറിൻ വാതക പൈപ്പിൽ നിന്ന് ചോർച്ച ഉണ്ടായതാണ്​ അപകടത്തിനു കാരണം. അഗ്​നി ശമന വിഭാഗവും പൊലീസുമെത്തി വിദഗ്​ധരെ ഉപയോഗിച്ച്​ ചോർച്ച തടയുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്​തു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമല്ല. ഈറോഡ് കലക്ടർ എച്ച്. കൃഷ്ണനുണ്ണി, എസ്​.പി ശശി മോഹൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. സിത്തോട്​ പൊലീസ് കേസെടുത്തു. 

Tags:    
News Summary - gas leakage in Tamil Nadu Erode; Factory owner dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT