യു.പിയിൽ യൂറിയ പ്ലാന്‍റിൽ അമോണിയ വാതകം ചോർന്ന് രണ്ട് ജീവനക്കാർ മരിച്ചു

പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ യൂറിയ ഉൽപാദന പ്ലാന്‍റിൽ അമോണിയ വാതകം ചോർന്ന് രണ്ട് ജീവനക്കാർ മരിച്ചു. അസിസ്റ്റന്‍റ് മാനേജർ വി.പി സിങ്, ഡെപ്യൂട്ടി മാനേജർ അഭയാനന്ദൻ കുമാർ എന്നിവരാണ് മരിച്ചത്.

വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ 15 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽപൂരിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഒാപറേറ്റീവ് ലിമിറ്റഡ് (ഐ.എഫ്.സി.ഒ) യൂനിറ്റിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയിലാണ് ഐ.എഫ്.സി.ഒ യൂറിയ യൂനിറ്റിൽ അമോണിയ വാതകം ചോർന്നത്. വാതകം ശ്വസിച്ചതിനെ തുടർന്ന് അവശനിലയിലായ ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമോണിയ വാതകം കടന്നു പോകുന്ന പൈപ്പിലാണ് ചോർച്ച കണ്ടെത്തിയത്.

രണ്ട് വർഷം മുമ്പ് ഫുൽപൂർ ഐ.എഫ്.സി.ഒ പ്ലാന്‍റിൽ വാതകം ചോർന്നിരുന്നു. ഫുൽപൂരിൽ രണ്ട് അമോണിയ, യൂറിയ ഉൽപാദന യൂനിറ്റുകളാണ് ഉള്ളത്.

Tags:    
News Summary - Gas Leak at IFFCO Plant in Prayagraj Kills 2 Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.