ഭുവനേശ്വര്‍: ബലാത്സംഗ കേസില്‍ രണ്ടു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ പിടിയിലായി. ഒഡിഷയിലെ ഭയിന്‍സര്‍ ഗ്രാമത്തിലാണ് സംഭവം. അരുണ്‍ പോധ എന്നയാളാണ് പിടിയിലായത്.
2019ലാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അരുണ്‍ ഒളിവില്‍ പോയത്. പൊലീസ് അന്വേഷണം തുടര്‍ന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാത്തുനിന്ന പൊലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ കോയമ്പത്തൂരിലെ ടെക്‌സ്റ്റൈല്‍സില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.