ന്യൂഡൽഹി: പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എസ്.എ. നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സഭാ സാമാജികർക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാൻ എങ്ങനെയാണ് കോടതിക്ക് സാധിക്കുകയെന്ന് ബെഞ്ച് അംഗമായ ജസ്റ്റിസ് ബി.ആർ. ഗവായ് ചോദിച്ചു.
ഇത് നിയമനിർമാണ-ഭരണനിർവഹണ സംവിധാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്നും ഗവായ് നിരീക്ഷിച്ചു. മൗലികാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കൂട്ടിച്ചേർക്കലുകളും നിയന്ത്രണവും പാർലമെന്റിൽനിന്നാണ് വരേണ്ടതെന്ന് അറ്റോണി ജനറൽ കോടതിയെ ബോധിപ്പിച്ചു.
മന്ത്രിമാരുടെ അഭിപ്രായങ്ങൾ സർക്കാർ നയം തന്നെയാകണമെന്ന വാദം ഉൾപ്പെടെയാണ് കോടതി പരിഗണിച്ചത്. 2017ലാണ് മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടന ബെഞ്ചിന്റെ പരിഗണനക്കായി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.