ഫ്രാൻസി​െൻറ തന്ത്രപ്രധാന പങ്കാളിയാണ്​ ഇന്ത്യയെന്ന്​ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസ​ി​​​െൻറ തന്ത്രപ്രധാന പങ്കാളിയാണെന്ന്​ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം സംയുക്​ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫ്രഞ്ച്​ പ്രസിഡൻറ്​. ഇന്ത്യൻ മഹാസമുദ്രത്തി​ലെ സ്​ഥിരത ആ മേഖലയുടെ സുസ്​ഥിരതക്ക്​ അത്യാവശ്യമാണ്​. ഇന്തോ ​െപസഫിക്​ മേഖലയിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിനായി ഇന്ത്യക്കൊപ്പം നിൽക്കുമെന്നും മാക്രോൺ പറഞ്ഞു. 

പ്രതിരോധ മേഖലയിൽ മേക്ക്​ ഇൻ ഇന്ത്യ വഴി ഫ്രാൻസിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന്​ നരേന്ദ്ര മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരസ്​പര സഹകരണത്തിൽ വലിയ കുതിച്ചുചാട്ടമാണ്​ ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടായത്​. ഭൂമി, ജലം, വായു, ബഹിരാകാശം, സഹകരണം എന്നിവയിലെല്ലാമുള്ള ബന്ധം ഇരുരാജ്യങ്ങളെയും ഒരുമിച്ചു നിർത്തുമെന്നും മോദി പറഞ്ഞു. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ പുതിയ കരാറുകളിൽ ഇരുവരും ഒപ്പുവെക്കുമെന്നാണ്​ കരുതുന്നത്​. 

നാലു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്​ച രാത്രി പത്​നി ബ്രിഗിറ്റെ ​േമരി ​േക്ലാഡിനൊപ്പം ഡൽഹി പാലം വിമാനത്താവളത്തിലിറങ്ങിയ മാക്രോണിന്​ ഇന്ന്​ രാഷ്​ട്രപതി ഭവനിൽ സ്വീകരണം നൽകിയിരുന്നു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്നാണ്​ സ്വീകരിച്ചിരുന്നത്​. ഇന്ത്യക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ടെന്ന് തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു. രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്​ഥാപനങ്ങളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികളുമായി മാക്രോൺ ഇന്ന്​ സംവദിക്കും. ഇരു രാജ്യങ്ങളിലെയും 200ഒാളം പണ്ഡിതർ പ​െങ്കടുക്കുന്ന വിജ്ഞാന ഉച്ചകോടിയിലും പ​െങ്കടുക്കും. ഞായറാഴ്​ച പത്​നിക്കൊപ്പം താജ്​മഹൽ സന്ദർശിക്കുന്ന മാക്രോൺ വാരാണസിയും സന്ദർശിക്കും. ​കോൺ​ഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധിയെയും അദ്ദേഹം കാണുന്നുണ്ട്​. 

Tags:    
News Summary - France to be India's Strategic Partner In Europe, Says Emmanuel Macron - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.