കളിക്കുന്നതിനിടെ 15 വയസുകാരന്റെ കൈയിൽ നിന്ന് തോക്കു പൊട്ടി; നാലു വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: കളിക്കുന്നതിനിടെ അബദ്ധത്തിൽ 15 വയസുകാരന്റെ കൈയിൽ നിന്ന് തോക്കു പൊട്ടി നാലു വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം.

കോഴി ഫാമിൽ ഇവർ തോക്കു സൂക്ഷിച്ചിരുന്നു. ഇത് സമീപത്തുള്ള മറ്റൊരു കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്ന 15 വയസ്സുകാരന്റെ ശ്രദ്ധയിൽ പെടുകയും കളിത്തോക്കാണെന്നു കരുതി കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങുകയും ചെയ്തു. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല് വയസ്സുള്ള കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ടയേറ്റത്. 30 വയസ്സുള്ള അമ്മയുടെ കാലിനും പരിക്കേറ്റു.

അമിതരക്തസ്രാവത്തെത്തുടർന്നാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം സംഭവത്തില്‍ 15കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ലൈസൻസുള്ള തോക്ക് ബാശ്രദ്ധമായി സൂക്ഷിച്ചതിന് കോഴി ഫാം ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - Four-Year-Old Boy Dies in Accidental Firing by Teen in Mandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.