യു.പിയിൽ പരീക്ഷക്ക് പോകുന്നതിനിടെ നാലു വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചു

ഷാജഹാൻപൂർ: ഉത്തർപ്രദേശ് ഷാജഹാൻപൂരിൽ ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന നാല് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു. ജയ്തിപൂരിലെ ഒരു സ്‌കൂളിലേക്ക് പരീക്ഷയ്‌ക്കായി കാറിൽ പോവുകയായിരുന്നു വിദ്യാർഥികൾ. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നീ വിദ്യാർഥികൾ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) എന്ന കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. വാഹനം മരത്തിലിടിച്ച് ജരാവാവ് ഗ്രാമത്തിനടുത്തുള്ള കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് അഡീഷണൽ എസ്.പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. പരിക്കേറ്റ മറ്റ് ആറു പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Four students died in an accident while going for exams in U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.