മെഡിക്കല്‍ കോളജില്‍ 24മണിക്കൂറിനുള്ളില്‍ നാല് കുട്ടികള്‍ മരിച്ചു

ബീഹാര്‍: വടക്കന്‍ ബീഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ (ഡി.എം.സി.എച്ച്) കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് കുട്ടികള്‍ മരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കുട്ടികളില്‍ ഒരാള്‍ കോവിഡ് -19 പോസിറ്റീവായിരുന്നു. എന്നാല്‍, കുട്ടികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതായും, ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ഡി.എം.സി.എച്ച് പ്രിന്‍സിപ്പല്‍ പറഞ്ഞു. അവരുടെ ആരോഗ്യനില നേരത്തെ തന്നെ, ഗുരുതരാവസ്ഥയിലായിരുന്നു.

വടക്കന്‍ ബീഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ ഡി.എം.സി.എച്ചിന്‍െറ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയെ കുറിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

തകര്‍ച്ചയുടെ വക്കിലുള്ള കെട്ടിടത്തിലാണ് ചികിത്സ നടത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി നേതാവ് തേജ്സ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആശുപത്രിയുടെ അവസ്ഥ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Four children die in Bihar's Darbhanga Medical College in last 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.