യാ​ത്രാ സൗകര്യം ആവശ്യപ്പെട്ട് എം.എൽ.എക്ക് പരാതി നൽകിയ പെൺകുട്ടി കാർ ഇടിച്ച് മരിച്ചു; ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു

ബെലഗാവി (കർണാടക): കർണാടകയിലെ ബെലഗാവി ജില്ലയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി കാർ ഇടിച്ച് മരിച്ചു. പ്രദേശത്തെ വിദ്യാർഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടും സർക്കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.

പെൺകുട്ടിയുടെ രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധത്തിൽ പ​ങ്കെടുത്തു. ഞായറാഴ്ച ശിവനൂർ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെൺകുട്ടി കാറിടിച്ച് മരിച്ചത്. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂർ എം.എൽ.എ ദൊഡ്ഡഗൗഡർ മഹന്തേഷിന് രണ്ടാഴ്ച മുമ്പ് അക്കവ്വ പരാതി നൽകിയെങ്കിലും പരിഹാരം കണ്ടില്ലെന്ന് പറയുന്നു.

Tags:    
News Summary - Fortnight after seeking facilities, Class 8 Karnataka student mowed down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.