കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്. ബുധനാഴ്ച തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ തെക്കൻ കൊൽക്കത്തയിലെ ബിഹാലയിലാണ് തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്. മുൻ കൗൺസിലറും തൃണമൂൽ നേതാവുമായ അഞ്ജൻ ദാസ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
തങ്ങളുടെ ഓഫിസിൽ ഇരിക്കുകയായിരുന്ന പ്രവർത്തകർക്കുനേരെ ബി.ജെ.പി സംഘം കല്ലും വടിയുമായി പ്രകോപനമൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് തൃണമൂൽ നേതാക്കൾ ആരോപിച്ചു. അതിനിടെ, രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന നാലു മണ്ഡലങ്ങളിലെ 77 ബൂത്തുകളിൽ റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ ആവശ്യമുയർന്നു.
ഫാൾട്ട (32 ബൂത്ത്), ഡയമണ്ട് ഹാർബർ 29, മഗ്രഹാത് 13, ബഡ്ജ് മൂന്ന് എന്നിവിടങ്ങളിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും റീ പോളിങ് ആവശ്യമുന്നയിച്ചത്. സൂക്ഷ്മ വിശകലനത്തിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.