ഡൽഹി കലാപം രാജ്യസമാധാനത്തിന്​ ഭീഷണി -പ്രകാശ്​ സിങ്​ ബാദൽ

ചാണ്ഡിഗഡ്​: ഡൽഹി കലാപം രാജ്യത്തെ സമാധാനത്തിനും സാമുദായിക ഐക്യത്തിനും മതേതര മൂല്യങ്ങൾക്കും ഭീഷണിയായതായി പഞ്ചാബ്​ മുൻ മുഖ്യമന്ത്രി പ്രകാശ്​ സിങ്​ ബാദൽ. എൻ.ഡി.എ ഘടക കക്ഷിയായ ശിരോമണി അകാലി ദളി​​െൻറ മുതിർന്ന നേതാവാണ്​ അദ്ദേഹം.

മതേതരത്വം എന്ന അടിത്തറയിൻമേലാണ്​ രാജ്യം നിലനിൽക്കുന്നത്​്​. ജാതി, മത, ഭാഷ, സംസ്​കാര വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ കെട്ടുറപ്പോടെ നിലനിർത്താനുള്ള ഘടകമായാണ്​ നമ്മുടെ പൂർവികർ മതേതരത്വത്തെ പരിഗണിച്ചിരുന്നത്​. പഞ്ചാബിലെ ഭട്ടിൻഡയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യവേ ബാദൽ പറഞ്ഞു.

വ്യത്യസ്​ത സമുദായങ്ങൾ പരസ്​പരം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്താൽ സുദൃഡമായ ഇന്ത്യയെ നിർമിക്കാം. ഡൽഹി കലാപത്തെ തുടർന്ന്​ ന്യൂനപക്ഷ വിഭാഗത്തിൽ ഉടലെടുത്ത ഭീതിയും അരക്ഷിതാവസ്​ഥയും ദുരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Former Punjab CM Badal expresses concern over ‘threat to peace, communal harmony’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.