അമിത് ഷായെ കണ്ട കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

ഹൈദറാബാദ്: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മർറി ശശിധർ റെഡ്ഡി കോൺഗ്രസിൽ നിന്ന് രാജി വച്ചു. സംസ്ഥന വിഭജനത്തിന് മുമ്പുള്ള ആന്ധപ്രദേശ് മുഖ്യമന്ത്രി മർറി ചെന്ന റെഡ്ഡിയുടെ മകനാണ് ശശിധർ റെഡ്ഡി. സംസ്ഥാനത്ത് ഭരണകക്ഷിയായ ടി.ആർ.എസിനെ ഫലപ്രദമായി നേരിടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് രാജി.

എന്നാൽ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഇയാളെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. ആറുവര്‍ഷത്തേക്കായിരുന്നു പുറത്താക്കല്‍. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് അടിയന്തരനടപടിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ തെലങ്കാന പ്രസിഡന്റ് ബണ്ടി സഞ്ജയ്, ദേശീയ വൈസ് പ്രസിഡന്റ് ഡി കെ അരുണ എന്നിവരുമായും എം ശശിധര്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.

Tags:    
News Summary - Former Minister Marri Shashidhar Reddy Quits Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.