ആർ.എസ്​.പി നേതാവ്​ ക്ഷിതി ഗോസ്വാമി നിര്യാതനായി

ചെന്നൈ: പശ്ചിമ ബംഗാൾ മുൻ മന്ത്രിയും മുതിർന്ന റെവല്യൂഷണറി സോഷ്യലിസ്​റ്റ്​ പാർട്ടി (ആർ.എസ്​.പി) നേതാവുമായ​ ക്ഷ ിതി ഗോസ്വാമി(77) നിര്യാതനായി.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ​ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്​ച പുലർച്ചെയായിരുന്നു അന്ത്യം. ​ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു ക്ഷിതി ഗോസ്വാമി കഴിഞ്ഞിരുന്നത്​.

1980കളുടെ അവസാനം മുതൽ 2011 വരെ പശ്ചിമ ബംഗാളി​ൽ രണ്ട്​ പതിറ്റാണ്ടു കാലം പൊതുമരാമത്ത്​ മന്ത്രിയായി സേവനമനുഷ്​ഠിച്ചിരുന്നു. 2012 വരെ കുറച്ചു കാലം ആർ.എസ്​.പി സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ വർഷം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    
News Summary - former left front leader kshiti goswami passes away -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.