മുംബൈ: സൊഹ്റാബുദ്ദീൻ, തുൾസി പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ബ്രിജ്ഗോപാൽ ഹർകിഷൻ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് റിട്ട. ജസ്റ്റിസ് ബി.എച്ച്. മാർലപല്ലെയുടെ കത്ത്. ലോയയുടെ മരണത്തിലെ ദുരൂഹതയും കുടുംബം ഉന്നയിച്ച സംശയങ്ങളും പരിഗണിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കാരവനി’ലെ ലേഖനം പൊതുതാൽപര്യഹരജിയായി പരിഗണിച്ച് അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് മാർലപെല്ല ചൂണ്ടിക്കാട്ടിയത്. മറ്റു ജഡ്ജിമാർ അനാഥരല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത ചീഫ് ജസ്റ്റിസിനാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് അദ്ദേഹം കത്തയച്ചത്.
ഒപ്പം മറ്റ് അഞ്ച് മുതിർന്ന ജഡ്ജിമാർക്കും കത്ത് നൽകി. ഡൽഹി ഹൈകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷായും നേരേത്ത ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.