മോദി സർക്കാറി​െൻറ  ജി.എസ്​.ടി അപൂർണമെന്ന്​ ചിദംബരം

ന്യൂഡൽഹി: ന​രേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജി.എസ്​.ടി അപൂർണമെന്ന്​ മുൻ ധനമന്ത്രി പി.ചിദംബരം. ജി.എസ്​.ടി നടപ്പാക്കുന്നതിന്​ മുമ്പ്​ കുറച്ചു നാൾ പരീക്ഷണ സംവിധാനമേർപ്പെടുത്തണമായിരുന്നു. യു.പി.എ സർക്കാർ വിഭാവനം ചെയ്​ത ജി.എസ്​.ടി ഇതായിരുന്നില്ല. ഇത്​ പൂർണതയില്ലാത്തതും പരിഹാസ്യവുമാണെന്നും ചിദംബരം ആരോപിച്ചു.

ജി.എസ്​.ടിയിൽ നികുതി നിരക്കുകൾ 18 ശതമാനമാക്കുന്നതിനായി കോൺഗ്രസ്​ സമർദ്ദം ചെലുത്തും. പെട്രോളിയം, വൈദ്യുതി, റിയൽ എസ്​റ്റേറ്റ്​ എന്നിവ ജി.എസ്​.ടിക്ക്​ കീഴിൽ കൊണ്ട്​ വരണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എല്ലാ പരോക്ഷ നികുതികളെയും എകീകരിക്കുക എന്നതാണ്​ ജി.എസ്​.ടിയുടെ ലക്ഷ്യം. എന്നാൽ ഇത്​ പൂർത്തീകരിക്കുന്നതിൽ പുതിയ നികുതി സ​മ്പ്രദായം പരാജയപ്പെട്ടു. രണ്ട്​ മാസമെങ്കിലും ജി.എസ്​.ടി ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിന്​ ആവശ്യമാണെന്നും ചിദംബരം വ്യക്​തമാക്കി.

ജി.എസ്​.ടിയിൽ പ്രശ്​നങ്ങളുള്ളതാണ്​ തമിഴ്​നാട്ടിലുൾപ്പടെ ഇതിനെതിരെ സമരങ്ങൾ നടക്കാൻ കാരണം. അമിത വില തടയുന്നതിനായി ജി.എസ്​.ടിയിൽ രൂപീകരിച്ച അതോറിറ്റിയുടെ കാര്യത്തിലുൾപ്പടെ മാറ്റങ്ങളുണ്ടാവണമെന്നും ചിദംബരം ആവശ്യപ്പെട്ടു. 

Tags:    
News Summary - former congress leader chidambaram statement about gst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.