കാലനെന്താണ്​ ഇത്രയും വൈകിയത്​; സ്വാമി അഗ്​നിവേശിൻെറ മരണത്തിൽ വിവാദ പ്രസ്​താവനയുമായി മുൻ സി.ബി.ഐ ഡയറക്​ടർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്​നിവേശിനെതിരെ വിദ്വേഷ പ്രചരണവുമായി മുൻ സി.ബി.ഐ ഡയറക്​ടർ നാഗേശ്വര റാവു. ട്വിറ്ററിലൂടെയാണ്​​ സ്വാമിയുടെ മരണത്തിൽ വിവാദ പ്രസ്​താവനയുമായി രംഗത്തെത്തിയത്​.കാവി വേഷധാരിയായ ഹിന്ദുവിരുദ്ധനാണ് സ്വാമി​ അഗ്​നിവേശെന്ന്​ നാഗേശ്വരറാവു ട്വിറ്ററിൽ കുറിച്ചു.


നിങ്ങൾ ഒരു തെലുങ്ക്​ ബ്രാഹ്മണനാണെന്നത്​​ എനിക്ക്​ അപമാനമുണ്ടാക്കുന്നു. ആട്ടിൻതോലിട്ട ചെന്നായയാണ്​ നിങ്ങൾ. എന്തുകൊണ്ടാണ് സ്വാമി അഗ്​നിവേശിനായി കാലൻ ഇത്രയും കാത്തിരുന്നതെന്നും നാഗേശ്വര റാവു ട്വിറ്റർ പോസ്​റ്റിൽ അധിക്ഷേപിക്കുന്നു.

ആര്യസമാജം നേതാവും സാമൂഹിക പ്രവർത്തകനും ഹരിയാനയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്​നിവേശ്​ കഴിഞ്ഞ ദിവസമാണ്​ അന്തരിച്ചത്​. കരൾരോഗത്തെ തുടർന്ന്​ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ്​ മരണം. 

നരേന്ദ്രമോദി സർക്കാറിനോടും ബി.ജെ.പിയോടും അന​ുഭാവം പുലർത്തിയിരുന്ന നാഗേശ്വര റാവു ഇതിനുമുമ്പും നിരവധി വർഗീയ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. നാഗേശ്വര റാവുവി​െൻറ സംഘ്​ പരിവാർ അനുകൂല പരാമർശം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായിരുന്നു.


നരേന്ദ്രമോദി സർക്കാർ അധികാരത്തി​െലത്തിയ ശേഷം സി.ബി.ഐ ഡയറക്​ടറായിരുന്ന അലോക്​ വർമക്കെതിരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ 2018ൽ അപ്രതീക്ഷിതമായി ഇടക്കാല ഡയറക്​ടറായി നാഗേശ്വര റാവുവിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിയമിക്കുകയായിരുന്നു. രാജ്യത്തി​െൻറ ചരിത്രത്തിൽ നടന്ന അത്യപൂർവ സംഭവങ്ങളിലൊന്നായിരുന്നു സി.ബി.ഐ തലപ്പത്തെ ഈ മാറ്റം. സംഘ്​ പരിവാർ ആശയങ്ങളോടുള്ള നാഗേശ്വര റാവുവി​െൻറ ചായ്​വായിരുന്നു ഈ നിയമനത്തിന്​ പിന്നിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.