പുതിയ പാർല​െമൻറ്​ മന്ദിരത്തിന്​ 20000 കോടി; റോം കത്തു​േമ്പാൾ വീണ വായിക്കരുതെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ

ന്യൂഡൽഹി: 20000 കോടി ചെലവഴിച്ച്​ പുതിയ പാർലമ​െൻറ്​ മന്ദിരവും ഉദ്യാനവും നിർമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്​ രാജ്യ​ത്തെ മുതിർന്ന ഉദ്യോഗസ്​ഥർ. ഇക്കാര്യമുന്നയിച്ച്​ 60 മുൻ ഐ‌.എ‌.എസ്, ഐ‌.എഫ്‌.എസ്, ഐ‌.പി.‌എസ്, ഐ‌.ആർ.‌എസ് ഉദ്യോഗസ്ഥർ നരേന്ദ്ര മോദിക്കും ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ്​ പുരി എന്നിവർക്കും  തുറന്ന കത്ത് നൽകി. 

കോവിഡ്​ കാലത്ത്​ കോടികൾ ചിലവഴിച്ചുള്ള നിർമിതി, റോം കത്തു​േമ്പാൾ വീണ വായിച്ച നീറോ ചക്രവർത്തിയുടേതിന്​ സമാനമാണെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടി.​ കോവിഡിന്​ ശേഷം പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും ധാരാളം പണം ആവശ്യമായി വരും. ഈ സമയത്ത്​ ഇത്തരം നിർമാണം നടത്തരുത്​.

ലോക്ഡൗണിനിടയിൽ നിലവിലുള്ള പാർലമ​െൻറ്​ മന്ദിരത്തിന്​ സമീപം പുതിയ മന്ദിരം നിർമ്മിക്കാനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്ന സാഹചര്യത്തിലാണ്​ ഉദ്യോഗസ്​ഥർ തുറന്ന കത്തെഴുതിയത്​. നിർമാണം തലസ്​ഥാന നഗരിയുടെ പരിസ്​ഥിതി, പൈതൃക മേഖലയിൽ സൃഷ്​ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളും കത്തിൽ പങ്കുവെച്ചു. 

ഡൽഹിയുടെ തിരക്കേറിയ കേന്ദ്രഭാഗത്താണ് ഈ പ്രദേശം. നഗരത്തി​​െൻറ ശ്വാസകോശമായി പ്രവർത്തിക്കുന്ന ഇടതൂർന്ന വൃക്ഷത്തോപ്പുകളും ജൈവ വൈവിധ്യ കലവറയും നശിപ്പിക്കരുത്​. തുറന്ന സ്ഥലത്ത് നിരവധി നിലകളുള്ള ഓഫിസ് കെട്ടിടങ്ങൾ നിർമിക്കാൻ ആഴത്തിൽ മണ്ണെടുത്ത്​ അടിത്തറയൊരുക്കുന്നത്​ പരിസ്ഥിതിക്ക്​ വൻ ആഘാതം സൃഷ്​ടിക്കും. പാർലമ​െൻറിൽ ചർച്ച പോലും ചെയ്യാതെ എടുത്ത തീരുമാനത്തി​​െൻറ യുക്​തിയെയും സംഘം ചോദ്യം ചെയ്തു. 

“ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് ഒരു വലിയ പാർലമ​െൻറ്​ മന്ദിരം നിർമിക്കുന്നു എന്നത്​ വിഡ്​ഢിത്തമാണ്​. കാരണം, 2061ന് ശേഷം  ജനസംഖ്യ കുറയുമെന്നാണ്​ സർവേ റിപ്പോർട്ടുകൾ. പല സംസ്ഥാനങ്ങളിലും പ്രത്യുൽപാദന നിരക്ക് കുറയുന്നു. മാത്രമല്ല, നിലവിലുള്ള പാർലമ​െൻറിന് സമീപം പുതിയ മന്ദിരം നിർമ്മിക്കുന്നത് അതി​​െൻറ അടിത്തറയെ അപകടപ്പെടുത്തുകയും ചെയ്യും” കത്തിൽ പറയുന്നു. നിർമാണം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

കത്തിൽ ഒപ്പിട്ടവർ: അനിത അഗ്നിഹോത്രി, വി.എസ്. ഐലാവദി, ഷാഫി ആലം, കെ. സലീം അലി, എസ്.പി. അംബ്രോസ്, വപ്പാല ബാലചന്ദ്രൻ, ഗോപാലൻ ബാലഗോപാൽ, ചന്ദ്രശേഖർ ബാലകൃഷ്ണൻ, ശരദ് ബെഹാർ, അരബിന്ദോ ബെഹെര, മധു ഭാധുരി, സുന്ദർ ബുറ, തിശ്യരക്ഷിത് ചാറ്റർജി, അന്ന ഡാനി, വിഭാ പുരി ദാസ്, പി.ആർ. ദാസ് ഗുപ്ത, എം.ജി. ദേവസഹയം, സുശീൽ ദുബെ, കെ.പി. ഫാബിയൻ, ആരിഫ് ഗൗരി, ഗൗരിശങ്കർ ഘോഷ്, സുരേഷ് കെ. ഗോയൽ, മീന ഗുപ്ത, രവി വിര ഗുപ്ത, കമൽ ജസ്വാൾ, കെ. ജോൺ കോശി, അജയ് കുമാർ, സുധീർ കുമാർ, പി.കെ. ലാഹിരി, സുബോദ് ലാൽ, ഹർഷ് മന്ദർ, അമിതാഭ് മാത്തൂർ, അദിതി മേത്ത, സോനാലിനി മിർചന്ദാനി, അവിനാശ് മോഹനാനി, ദേവ്​ മുഖർജി, നാഗൽസാമി, പി.ജി.ജെ. നമ്പൂതിരി, അമിതാഭ്​ പാണ്ഡെ, അലോക് പെട്രി, ആർ. പൂർണലിംഗം, സി. ബാബു രാജീവ്, ജൂലിയോ റിബീറോ, അരുണ റോയ്, ദീപക് സനൻ, എസ്. സത്യ ഭാമ, എ. തിർലോചൻ സിംഗ്, ജവഹർ സർകാർ, നരേന്ദ്ര സിസോദിയ, പർവീൻ തൽഹ, താങ്കി തെക്കേര, പി‌.എസ്‌.എസ് തോമസ്​, ഹിന്ദാൽ ത്യാബ്ജി.

Tags:    
News Summary - Former bureaucrats call for halt to Central Vista revamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.