മുൻ ബി.​െജ.പി എം.പി രാം പ്രസാദ്​ ശർമ കോൺഗ്രസിൽ ചേർന്നു

ഗുവാഹത്തി: അസമിലെ തേജ്​പൂർ മണ്ഡലത്തിലെ ബി.ജെ.പി എം.പിയായിരുന്ന രാം പ്രസാദ്​ ശർമ കോൺഗ്രസിൽ ചേർന്നു. ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെയും പാർട്ടി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എം.പിയുമായ റിപുൻ ബോറയുടേയ​ും സാന്നിധ്യത്തിലായിരുന്നു രാം പ്രസാദ്​ ശർമയുടെ കോൺഗ്രസ്​ പ്രവേശനം.

ലോക്​സഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്​ കഴിഞ്ഞ വർഷമാണ്​ രാം പ്രസാദ്​ ശർമ ബി.ജെ.പി വിട്ടത്​. 2021ൽ അസമിൽ കോൺഗ്രസ്​ അധികാരത്തിൽ വര​ുമെന്ന്​ പാർട്ടിയിൽ ചേർന്നതിനു ശേഷം നടത്തിയ പ്രസ്​താവനയിൽ രാം പ്രസാദ്​ ശർമ പറഞ്ഞു.

കഴിഞ്ഞ നാല്​ പതിറ്റാ​ണ്ട്​ കാലത്തോളം ആർ.എസ്​.എസിനും ബി.ജെ.പിക്കുമായി പ്രവർത്തിച്ച താൻ 1991ലാണ്​ പാർട്ടി അംഗത്വമെടുക്കുന്നതെന്നും എന്നാൽ ഇന്ന്​ ബി.ജെ.പിക്ക്​ യാതൊരുവിധ പ്രത്യയശാസ്​ത്രവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Former BJP MP Ram Prasad Sharma joins Congress -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.