Posted On
date_range Updated On
date_range മുൻ അംബാസഡർ അബസര ബ്യൂരിയ അന്തരിച്ചു
ഭുവനേശ്വർ: പ്രശസ്ത ഒഡിയ സാഹിത്യകാരനും മുൻ അംബാസഡറുമായ അബസര ബ്യൂരിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ജപ്പാൻ, യു.എസ്.എസ്.ആർ, യു.എസ്, യു.എ.ഇ, മ്യാന്മർ, മഡഗാസ്കർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിരുന്നു.
വിദേശകാര്യ സർവിസിൽ എത്തുന്നതിനുമുമ്പ് ബാങ്ക് ഓഫിസറായും ലെക്ചററായും ജോലിനോക്കിയിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. വിരമിച്ചശേഷം നിരവധി സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഡിയ സ്റ്റഡീസ് ആൻഡ് റിസർച് ചെയർമാനായിരുന്നു. നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.