അസമിലും മീനിൽ ഫോർമാലിൻ; 10 ദിവസത്തേക്ക്​ ഇറക്കുമതി ​നിരോധിച്ചു

ഗുവാഹത്തി: അസമിലും ഇറക്കുമതി ചെയ്​ത മീനിൽ കാൻസറിനു കാരണമാകുന്ന ഫോർമാലിൻ അടങ്ങിയതായി ക​െണ്ടത്തി. തുടർന്ന്​ ആന്ധ്രപ്രദേശ്​ അടക്കമുള്ള സംസ്​ഥാനങ്ങളിൽ നിന്ന്​ മീൻ ഇറക്കുമതി ചെയ്യുന്നത്​ 10 ദിവസത്തേക്ക്​ അസം സർക്കാർ നിരോധിച്ചു. ആന്ധ്രയിൽ നിന്നാണ്​ അസമിലേക്ക്​ ഏറ്റവും കൂടുതൽ മീൻ ഇറക്കുമതി ചെയ്യുന്നത്​. 

ഗുവാഹത്തി മാർക്കറ്റിൽ വിൽപ്പനക്കെത്തിയ മീൻ പരിശോധിച്ചപ്പോഴാണ്​ ഫോർമാലി​​​​െൻറ അംശം കണ്ടെത്തിയത്. പഴകിയ മീൻ ചീഞ്ഞു പോകാതെ പുതുതായി തന്നെ നിലനിർത്തുന്നതിനാണ്​ ഫോർമാലിൻ ഉൾപ്പെടുന്ന രാസവസ്​തു ഉപയോഗിക്കുന്നത്​. എന്നാൽ ഫോർമാലിൻ മനുഷ്യരിൽ കാൻസറിനു കാരണമാകും. 

വിപണിയിലെത്തിയ മത്​സ്യം പരി​േശാധിച്ചപ്പോൾ ഫോർമാലിൻ കണ്ടെത്തിയിട്ടുണ്ട്​. ഫോർമാലിൻ അടങ്ങിയ മത്​സ്യം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്​നങ്ങൾ കണക്കിലെടുത്ത്​ 10 ദിവസത്തേക്ക്​ മീൻ ഇറക്കുമതി നിരോധിച്ചിരിക്കുകയാണെന്നും​ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി പിയുഷ്​ ഹസാരിക പറഞ്ഞു. 

ആരെങ്കിലും നിരോധനം ലംഘിച്ച്​ മത്​സ്യവിൽപ്പന നടത്തുന്നത്​ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കും. ഉത്തരവ്​ ലംഘിക്കുന്നവർക്ക്​ 10 ലക്ഷം രൂപ പിഴയും ഏഴ്​ ​വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ്​ നൽകി. ഇൗ നിരോധനം മൂലമുണ്ടാകുന്ന മത്​സ്യക്ഷാമം മുതലെടുത്ത്​ വില ഉയർത്താൻ പ്രാദേശിക മത്​സ്യ കച്ചവടക്കാ​ർ ശ്രമിക്കരു​െതന്നും മന്ത്രി വ്യക്​തമാക്കി. 

Tags:    
News Summary - Formalin found in fish in Assam market -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.