ഐ.ഐ.എം ഡയറക്ടർ ദേബാശിഷ് ചാറ്റർജിക്ക് അംഗീകാരം

കുന്ദമംഗലം (കോഴിക്കോട്): ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം, കോഴിക്കോട്) ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജിക്ക് അംഗീകാരം. പ്രമുഖ ഇൻഡസ്ട്രി-അക്കാദമിക് പ്ലാറ്റ്ഫോമായ ഇന്ത്യാസ്പാർക്കിന്റെ ‘ഫേസ് ഓഫ് ഇന്ത്യ-2026’ അംഗീകാരമാണ് ലഭിച്ചത്. ഇന്ത്യാസ്പാർക്കിന്റെ ‘അക്കാദമിക് വിഷനറീസ് ഓഫ് ഇന്ത്യ 2026’ എന്ന ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് അംഗീകാരം നൽകിയത്.

വിദ്യാഭ്യാസം, നേതൃത്വവികസനം, അക്കാദമിക് നവീകരണം, രാഷ്ട്രനിർമാണം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ നേതാക്കളെയാണ് ഈ പദ്ധതിയിലൂടെ ആദരിക്കുന്നത്. മാനേജ്മെന്റ് വിദ്യാഭ്യാസം, സ്ഥാപന വികസനം, അക്കാദമിക് നവീകരണം, നേതൃത്വരൂപവത്കരണം എന്നീ മേഖലകളിൽ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് പ്രഫ. ചാറ്റർജിയെ ഇന്ത്യാസ്പാർക്ക് ആദരിച്ചത്.

Tags:    
News Summary - IIM Director Debashis Chatterjee receives recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.