മുംബൈ: പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് 69 കാരെ മുംബൈയിലെ സെഷൻസ് കോടതി രണ്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. മുഹമ്മദ് അൻസാരിയാണ് ശിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ച കാറുമായി വരുന്നതിനിടെ തടയാൻ ശ്രമിച്ച പൊലീസിനെ അപായപ്പെടുത്താൻ ഡ്രൈവർക്ക് നിർദേശം നൽകിയെന്നാണ് ആരോപണം. പ്രതി നേരത്തെ തന്നെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ ഇനി അനുഭവിക്കേണ്ടതില്ല. അൻസാരിയുടെ കൂട്ടാളി ഒളിവിലാണ്.
പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഇയാൾക്കുണ്ടെന്നും അവരെ പരിചരിക്കാൻ മറ്റാരുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വശങ്ങൾ പരിഗണിച്ച്, ഇതിനകം അനുഭവിച്ച കാലയളവിലേക്ക് ശിക്ഷിക്കുകയായിരുന്നു.
2014 മേയ് 26നായിരുന്നു സംഭവം. ദിൻദോശി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കാർ മോഷണക്കേസിലെ കാറുമായി അൻസാരി ആനന്ദ് നഗറിലേക്ക് വരുന്നുണ്ടെന്ന് വിവിരം ലഭിച്ച പൊലീസ് പ്രതികളെ തടയാൻ ശ്രമിച്ചു. പൊലീസ് കൈ കാണിച്ചപ്പോൾ പ്രതികൾ പൊലീസിന് നേരെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ പൊലീസ് ഇവരുടെ കാറിനു നേരെ വെടിയുതിർത്തു. തുടർന്ന് കാർ മറ്റ് രണ്ടു വാഹനങ്ങളിൽ ഇടിക്കുകയും സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. . അൻസാരിക്കും ഡ്രൈവർക്കുമെതിരേ കൊലപാതക ശ്രമകുറ്റവും ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.