ബംഗളൂരു: ചാമരാജനഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിൽ കീടനാശിനി കലക്കിയത് തന്നെയെന്ന് ഫോറൻസിക് ലാബ് പരിശോ ധന ഫലം. കൃഷിയിടങ്ങളിലെ കീടങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഒാർഗനോഫോസ്ഫേറ്റ് വിഭാഗത്തിൽപ്പെട്ട മോണോക്രോടോഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യം പ്രസാദത്തിൽ കണ്ടെത്തി.
ബംഗളൂരുവിലെ ഫോറൻസിക് സയൻസ് ലാബിലും സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും നൽകിയ പ്രസാദത്തിെൻറ സാമ്പിൾ പരിശോധിച്ചതിൽനിന്നാണ് കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ശരീരത്തിെൻറ പുറത്തായാൽപോലും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ശക്തിയേറിയ വിഷമാണ് ഇത്.
പ്രസാദമായ തക്കാളി ചോറിനുള്ള അരി വേവിക്കാനായി ഉപയോഗിച്ച വെള്ളത്തിൽ കീടനാശിനി കലക്കിയതാണെന്ന് ഉത്തരമേഖല ഐ.ജി. ശരത്ത് ചന്ദ്ര വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവിഷബാധയെതുടർന്ന് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിങ്കളാഴ്ച രാവിലെ മൈസൂരു കെ.ആർ. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഹന്നൂർ താലൂക്കിലെ മാർത്തള്ളിയിലെ മൈലിഭായ് (37) ആണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.