കനത്തമഴ: കശ്​മീരിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്​; അമർനാഥ്​ യാത്രക്ക്​ നിരോധനം

ജമ്മു: ജമ്മുകശ്​മീരിൽ കനത്ത മഴ തുടരുന്നതിനിടെ അമർനാഥ്​ തീർഥാടന യാത്രക്ക്​ നിരോധന​മേർപ്പെടുത്തി. മഴയിൽ ഒന്നിലേറെ സ്ഥലത്ത്​ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ്​ നിരോധനം. കാലാവസ്ഥ മോശമായതിനെ തുടർന്ന്​ ബാൽതാൽ റൂട്ട്​ വഴിയുള്ള അമർനാഥ്​ യാത്രക്കും കഴിഞ്ഞ ദിവസം നിരോധനമേർപ്പെടുത്തിയിരുന്നു. 

അമർനാഥ്​ യാത്രക്കുള്ള രണ്ട്​ ബേസ്​ ക്യാമ്പുകളിലൊന്നായ പഹൽഗാമിൽ 27.8 മില്ലി മീറ്റർ മഴയാണ്​ ലഭിച്ചത്​​. കഴിഞ്ഞ ദിവസം എല്ലാ തീർഥാടകരും രണ്ടു ബേസ്​ ക്യാമ്പുകളിലും സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. ദക്ഷിണ കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ​ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക്​ അപകടകരമാം വിധം ഉയർന്നിരിക്കുകയാണ്​. ഝലം നദിയുടെ അരികെയും മറ്റ്​ താഴ്​ന്ന പ്രദേശങ്ങളിലും കഴിയുന്നവർക്ക്​ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്​. 

അതിവേഗം ജലനിരപ്പ്​ ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്​. 2014ലേതു പോലുള്ള വെള്ളപ്പൊക്കം ഇത്തവണയും ഉണ്ടായേക്കാമെന്ന​ ഭയത്തിലാണ്​ ജനം. 2014ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്​ടമുണ്ടാവുകയും 300ഒാളം പേർ മരിക്കുകയും ചെയ്​തിരുന്നു.
​​​​

Tags:    
News Summary - Flood alert in Jammu and Kashmir after heavy rains, Amarnath Yatra suspended-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.