വിമാനയാത്രക്കൂലി വീണ്ടും വർധിപ്പിച്ച്​ വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കൂലി വീണ്ടും വർധിപ്പിച്ച്​ വ്യോമയാന മന്ത്രാലയം. രണ്ട്​ മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ വിമാനയാത്രക്കൂലി വർധിപ്പിക്കുന്നത്​. ഒമ്പത്​ മുതൽ 12 ശതമാനത്തിന്‍റെ വർധനയാണ്​ ഏർപ്പെടുത്തിയത്​.

40 മിനിറ്റിൽ താഴെയുള്ള വിമാനയാത്രക്കുള്ള മിനിമം ചാർജ്​ 2600 രൂപയിൽ നിന്ന്​ 2900 രൂപയാക്കി വർധിപ്പിച്ചു. 11.53 ശതമാനത്തിന്‍റെ വർധനയാണ്​ വരുത്തിയത്​. 8800 രൂപയാണ്​ ഈ കാറ്റഗറിയിലെ ഉയർന്ന ചാർജ്​. 40 മുതൽ 60 മിനിറ്റ്​ വരെയുള്ള യാത്രക്ക്​ മിനിമം 3,700 രൂപയും ഉയർന്ന ചാർജായി 11,000 രൂപയും നൽകണം.

60 മുതൽ 90 മിനിറ്റ്​ വരെയുള്ള യാത്രക്ക്​ 4500 രൂപയാണ്​ മിനിമം ചാർജ്​. ഉയർന്ന ചാർജായി 13,200 രൂപയും നൽകേണ്ടി വരും. ഇതുപോലെ എല്ലാ കാറ്റഗറിയിലും വർധന വരുത്തിയിട്ടുണ്ട്​. ഈ ചാർജിൽ പാസഞ്ചർ സെക്യൂരിറ്റി ഫീസ്​, യൂസർ ഡെവലപ്​മെന്‍റ്​ ഫീസ്​, ജി.എസ്​.ടി എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ചാർജ്​ ഇനിയും ഉയരും. ഈ വർഷം ഫെബ്രുവരി, മേയ്​, ജൂൺ മാസങ്ങളിൽ വിമാനയാത്രക്കൂലി വർധിപ്പിച്ചിരുന്നു. കോവിഡിനെ തുടർന്ന്​ വിമാനകമ്പനികൾ കടുത്ത പ്രതിസന്ധിയിലായതോടെയാണ്​ ചാർജ്​ വർധിപ്പിച്ചത്​​.

Tags:    
News Summary - Flights To Get Costlier As Government Raises Fare Caps 4th Time This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.