Posted On
date_range Updated On
date_range വിമാന സർവിസ് 15ന് ശേഷം തീരുമാനിക്കും
ന്യൂഡൽഹി: ലോക്ഡൗൺ അവസാനിച്ച ശേഷം ഓരോ കേസും പ്രത്യേകം പരിശോധിച് ചായിരിക്കും അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുകയെന്ന് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഏതൊക്കെ രാജ്യങ്ങളിൽനിന്നാണ് വിമാനം വരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും സർവിസ് പുനരാരംഭിക്കുക.
അതിനിടെ, ഏപ്രിൽ 14ന് ശേഷമുള്ള ഏതു തീയതിയിലേക്കും വിമാന കമ്പനികൾക്ക് ബുക്കിങ് നടത്താമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കി. ലോക് ഡൗൺ നീട്ടേണ്ടിവരുകയാണെങ്കിൽ ബുക്കിങ് റദ്ദാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.