ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് വിമാന സർവിസുകൾ റദ്ദായെങ്കിലും ബുക്ക്ചെയ്ത യാത്രക ്കാർക്ക് ടിക്കറ്റ് ചാർജ് വിമാനക്കമ്പനികൾ തിരിച്ചു കൊടുക്കാത്തതിനെതിരെ പ്രവാസ ി ലീഗൽ സെൽ ഹരജിയുമായി സുപ്രീംകോടതിയിൽ.
റീഫണ്ട് അനുവദിക്കുന്നത് ലോക്ഡൗൺ കാലയളവിൽ ബുക്ക്ചെയ്ത വിമാന ടിക്കറ്റുകൾക്ക് മാത്രമാണ്. യാത്രക്കാർ ഇതിന് അപേക്ഷിക്കണം.
അതേസമയം, ഈ ദിവസങ്ങളിലെ യാത്രക്കായി പലരും ടിക്കറ്റുകൾ ബുക്ക് ചെയ്തത് ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25നു മുമ്പാണ്.
ഈ ടിക്കറ്റുകളുടെ തുക തിരികെ നൽകേണ്ടതില്ലെന്ന വാദത്തിലാണ് വിമാന കമ്പനികൾ. പകരം മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് ബുക്കുചെയ്യാം.
അടിയന്തരമായി കോടതി ഈ വിഷയത്തിൽ ഇടപെടണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.