ജമ്മു കശ്​മീരിൽ മേഘവിസ്​ഫോടനത്തിൽ അഞ്ചുമരണം; 40ഓളം പേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്​മീരിലെ കിഷ്​ത്വാറിലുണ്ടായ മേഘവിസ്​ഫോടനത്തിൽ അഞ്ചു മരണം. 40ഓളം ​േപരെ കാണാതായതാണ്​ വിവരം.

ജമ്മു കശ്​മീരിലെ കിഷ്​ത്വർ ജില്ലയിലെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയോടെയാണ്​ അപകടം.

മേഘവിസ്​ഫോടന​ത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എട്ടു വീടുകൾ തകർന്നു. സ്​ഥലത്ത്​ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വ്യോമസേന ഹെലികോപ്​ടറിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ​​ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്​ പറഞ്ഞു.

ദിവസങ്ങളായി ജമ്മു പ്രദേശത്ത്​ കനത്ത മഴയാണ്​. ഇൗ മാസം അവസാനം വരെ മഴ തുടരുമെന്നാണ്​ മുന്നറിയിപ്പ്​. 

Tags:    
News Summary - Five Dead, Around 40 Missing After Cloudburst Hits Village In J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.