കൊല്‍കത്ത: ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ രണ്ടു ദിവസമായി നടന്ന എഫ്.ഐ.ടി.യു ദേശീയ സമ്മേളനം കൊല്കത്തയില് സമാപിച്ചു. തൊഴിലാളികള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയ അവകാശങ്ങള്‍ കോർപറേറ്റുകള്‍ക്കായി മോദി സര്‍ക്കാര്‍ അടിയറവെക്കുകയാണെന്ന് സമാപന റാലി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡൻറ് എസ്.ക്യൂ.ആര് ഇല്യാസ് പറഞ്ഞു.
രാജ്യത്ത് തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ല. അഫ്രസുല്‍ എന്ന തൊഴിലാളിയെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് ചുട്ടുകൊന്നത്. ഉനയില്‍ ചത്തമൃഗങ്ങളെ സംസ്കരിക്കുന്ന തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചതും ഇക്കൂട്ടരാണ്. പതിറ്റാണ്ടുകളായി തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ തൊഴില്‍നിയമ ഭേദഗതികളിലൂടെ കോർപറേറ്റുകള്‍ക്ക് മാത്രം അനുകൂലമാക്കുകയാണ് . ഇതിനെതിരെ രാജ്യത്തെ തൊഴിലാളിവര്‍ഗം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാഷിസത്തിനും കുത്തക മുതലാളിത്തത്തിനും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുമെതിരെ രാജ്യത്തെ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതിനായി എഫ്.ഐ.ടി.യു നേതൃപരമായ പങ്കുവഹിക്കുമെന്നും എഫ്.ഐ.ടി.യു ദേശീയ പ്രസിഡൻറ് സുബ്രമണി അറുമുഖം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ പ്രസിഡൻറ് മോന്‍സാ സെന്‍, റസാഖ് പാലേരി, ജോസഫ് ജോണ്‍, മുഹമ്മദ് ഇസ്മായില്‍, റൊഹീന ഖാത്തൂന്, സഹജാതി പര്വീന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സുബ്രമണി അറുമുഖം (തമിഴ്നാട്) പ്രസിഡൻറായും റസാഖ് പാലേരി (കേരളം) ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ഇസ്മായില്‍ (തെലങ്കാന) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജി.ഡി. നദാഫ് (കര്‍ണാടക) വൈസ് പ്രസിഡൻറും നഈമുദ്ദീന് (പശ്ചിമ ബംഗാള്‍) സെക്രട്ടറിയുമാണ്. മുഹമ്മദ് ഇബ്രാഹിം (തമിഴ്നാട്), എസ്.എ.കെ ജീലാനി (തമിഴ്നാട്), അബ്ദുല്‍ റഹ്മാന് (തമിഴ്നാട്), സുരേന്ദ്രന് കരിപ്പുഴ (കേരളം), ശശി പന്തളം (കേരളം), ശ്രീജ നെയ്യാറ്റിന്‍കര (കേരളം), എം ജോസഫ് ജോണ്‍ (കേരളം), ലുഖ്മാനുല്‍ ഹഖീം (കേരളം), അഡ്വ അബ്ദുല്‍ സലാം (കര്‍ണാടക), സുലൈമാന്‍ കൊലപ്പാര് (കര്‍ണാടക), ശൈഖ് ഹൈദരലി (പശ്ചിമ ബംഗാള്‍), ഡോ. മുനോവറ ഖാതൂന്‍ (പശ്ചിമ ബംഗാള്‍), ടി.എസ്. മുനീര്‍ അഹമ്മദ് (ആന്ധ്ര), ഹസ്സന് ശെരീഫ് (ആന്ധ്ര) ശൈഖ് അമീന് (ഡല്‍ഹി), മുഹമ്മദ് സിറാജുദ്ദീന് (തെലങ്കാന), എസ്.കെ. മീരാന്‍ (തെലങ്കാന), ഹബീബ് മുഹമ്മദ് (മധ്യപ്രദേശ്), ഇമ്രാന് ഖാന് (മഹാരാഷ്ട്ര), ഇര്ഫാന് ഖാന് (മഹാരാഷ്ട്ര) എന്നിവരെ ദേശീയ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.