ന്യൂഡൽഹി: എം.എ. ബേബി പാർട്ടി ജനറൽ സെക്രട്ടറിയായ ശേഷമുള്ള ആദ്യ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേർന്നു. പി.ബി അംഗങ്ങൾക്കുള്ള ചുമതലകൾ ചർച്ചയായി. ജൂൺ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. പഹൽഗാം ഭീകരാക്രമണം, ജാതി സെൻസസ്, രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവയും ചർച്ചയായി.
പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന് എന്നിവർ പ്രായപരിധി മാനദണ്ഡപ്രകാരം പി.ബിയിൽനിന്ന് ഒഴിവായിരുന്നു. പി.ബിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയത്. കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണൻ അടക്കം എട്ടുപേരാണ് പി.ബിയിലെ പുതുമുഖങ്ങൾ. സംഘടന ചുമതലകൾ അംഗങ്ങൾക്ക് നൽകുന്നതിൽ പ്രാഥമിക ചർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.