Posted On
date_range Updated On
date_range പൗരത്വ പ്രതിഷേധം: പൊതുമുതൽ നശിപ്പിച്ചവർ 14 ലക്ഷം നൽകണം യു.പി സർക്കാർ
ലഖ്നോ: പൗരത്വ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് 28 പേർക്ക് യു.പി സർക്കാറിെൻറ നോട്ടീസ്. രാംപൂർ ജില്ലയിലാണ് ആദ്യമായി യു.പി സർക്കാർ നോട്ടീസയച്ചിരിക്കുന്നത്. പൊലീസ് മോട്ടോർസൈക്കിളുകൾ, ബാരിയർ, ലാത്തി എന്നിവ തകർത്തുവെന്ന് ആരോപിച്ചാണ് നോട്ടീസ്.
28 പേരും ചേർന്ന് 14.86 ലക്ഷം രൂപ പൊതുമുതൽ നശിപ്പിച്ച ഇനത്തിൽ സർക്കാറിന് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പേർക്കും വൻ തുക നഷ്ടപരിഹാരം നൽകാൻ ശേഷിയില്ലെന്നാണ് റിപ്പോർട്ട്.
യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തില്ലെന്നായിരുന്നു പൊലീസ് വാദമെങ്കിലും പിന്നീട് അത് തെറ്റാണെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.