ജഡ്​ജിക്കെതിരെ അന്വേഷണം നടത്താൻ സി.ബി.ഐക്ക്​ ചീഫ്​ ജസ്​റ്റിസിൻെറ അനുമതി

ന്യൂഡൽഹി: അഴിമതി ആരോപണത്തിൽ അലഹാബാദ്​ ഹൈകോടതി ജഡ്​ജി ജസ്​റ്റിസ്​ എസ്​.എൻ. ശുക്ലക്കെതി​െര കേസെടുക്കാൻ സുപ് രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി സി.ബി.​െഎക്ക്​ അനുമതി നൽകി. എം.ബി.ബി.എസ്​ പ്രവേശനത്തിന്​ സ്വകാര്യ മ െഡിക്കൽ കോളജിന്​ അനുകൂലമായി വഴിവിട്ട്​ കാര്യങ്ങൾ ചെയ്​തെന്നാണ്​ ശുക്ലക്കെതിരായ ആരോപണം.

സംഭവത്തിൽ മുൻ ച ീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നിർദേശത്തി​​െൻറ അടിസ്​ഥാനത്തിൽ ശുക്ലക്കെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട്​ സി.ബി.​െഎ രഞ്​ജൻ ഗൊഗോയിക്ക്​ നൽകിയിരുന്നു. ആരോപണ വിധേയനായ ശുക്ലക്ക്​ കോടതി ചുമതല നൽകുന്നത്​ നേരത്തെ സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്​.
ജഡ്​ജിമാർക്കെതിരായ അന്വേഷണം തുടങ്ങുംമുമ്പ്​ ചീഫ്​ ജസ്​റ്റിസ്​ മുമ്പാകെ അന്വേഷണ ഏജൻസികൾ തെളിവ്​ സമർപ്പിക്കണമെന്ന്​ നേരത്തെ നിർദേശമുണ്ട്​.

ഇതാദ്യമായാണ്​ സിറ്റിങ്​ ജഡ്​ജിക്കെതിരെ ഒരു കേസിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത്​. സിറ്റിങ്​ ജഡ്​ജിക്കെതിരെ അന്വേഷണം നടത്തു​േമ്പാൾ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിൻെറ മുൻകൂർ അനുമതി വാങ്ങണമെന്നാണ്​ ചട്ടം. ദീപക്​ മിശ്ര സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസായിരിക്കു​േമ്പാഴാണ്​ ശുക്ലക്കെതിരായ കേസ്​ ഉയർന്ന്​ വന്നത്​. ലഖ്​നോവിലെ ഒരു മെഡിക്കൽ കോളജിലെ പ്രവേശനത്തിന്​ സുപ്രീംകോടതി വിധി മറികടന്ന്​ ഉത്തരവ്​ പുറപ്പെടുവിച്ചുവെന്നതായിരുന്നു ശുക്ലക്കെതിരായ ആരോപണം.

തുടർന്ന്​ ദീപക്​ മിശ്ര നിയോഗിച്ച സമിതി ഇതേക്കുറിച്ച്​ ​അന്വേഷിക്കുകയും ആരോപണത്തിൽ കഴമ്പുണ്ടെന്ന്​ കണ്ടെത്തുകയുമായിരുന്നു. പിന്നീട്​ ചീഫ്​ ജസ്​റ്റിസായി ചുമതലയേറ്റ രഞ്​ജൻ ഗൊഗോയ്​ ശുക്ലയെ ഇംപീച്ച്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരുന്നു.

Tags:    
News Summary - In A First, Chief Justice Lets CBI Probe High Court Judge-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.