കൊൽക്കത്തയിലെ മാളിൽ തീപിടിത്തം

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ മാളിൽ തീപിടിത്തം. കൊൽക്കത്തയിലെ പ്രശസ്തമായ സൗത്ത് സിറ്റി മാളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് മാളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആവാം അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, സ്ഥിരീകരിച്ചിട്ടില്ല. അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Tags:    
News Summary - Fire has broken out in the food court of South City Mall Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.