ഡൽഹി മാളവ്യ നഗറിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിൽ ജനസാന്ദ്രതയേറിയ മാളവ്യ നഗറിൽ തീപിടിത്തം. മാളവ്യ നഗറിലെ റബ്ബർ ഗോഡൗണിലാണ്​ ഇന്നലെ വൈകീട്ട്​ തീപിടിച്ചത്​. ഗോഡൗണിലാണ്​ ആദ്യം തീപിടിച്ചതെങ്കിലും പിന്നീട്​ തീ വ്യാപിക്കുകയായിരുന്നു. 

30 അഗ്നിശമന സേനാ യൂണിറ്റുകൾ തീയണക്കാൻ ശ്രമിച്ചു​െകാണ്ടിരിക്കുകയാണ്​. പ്രദേശത്ത്​ വഴികളെല്ലാം വളരെ ഇടുങ്ങിയതായതിനാൽ ഫയർ എഞ്ചിനുകൾക്ക്​ സംഭവ സ്​ഥലത്തേക്ക്​ ചെന്നെത്താൻ വളരെ പ്രയാസം നേരിടുന്നുണ്ട്​. തീയണക്കാനുള്ള ശ്രമത്തിനി​െട ഒരു അഗ്നിശമനസേനാംഗത്തിന്​ പരിക്കേറ്റു. 

ഗോഡൗണിന്​ സമീപത്തെ വീടുകളി​േലക്ക്​ തീപടർന്നിട്ടുണ്ട്​. ഇൗ വീടുകൾ ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമുണ്ടായിട്ടില്ല. വീടുകളാൽ ചുറ്റപ്പെട്ട മേഖലയിലാണ്​ ഗോഡൗൺ ഉള്ളത്​. സമീപത്തു തന്നെ സ്​കൂളുമുണ്ട്​. എന്നാൽ അപകടം അറിഞ്ഞ ഉടൻ പ്രദേശത്തു നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായിട്ടില്ല. 

Tags:    
News Summary - Fire In Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.