ചെന്നൈ: തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലെ നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിക്കുകയും 24 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏഴായിരംപന്നൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ അച്ചൻകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മാരിയമ്മാൾ പടക്കനിർമാണ ശാലയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടർസ്ഫോടനങ്ങൾ കുറെ സമയത്തേക്ക് തുടർന്നതിനാൽ ഫയർഫോഴ്സിനും പൊലീസിന് ആദ്യം സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സാത്തൂർ, ശിവകാശി, വെമ്പകോൈട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കനിർമാണം നടത്തുന്ന നാലു കെട്ടിടങ്ങളെങ്കിലും തകർന്നുവെന്നാണ് നിഗമനം.
11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 24 പേരെ വിരുതുനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പടക്കനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഉരസിയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നുലക്ഷം രൂപയും പരിക്കേറ്റവർക്ക് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.