Posted On
date_range Updated On
date_range ഡൽഹി ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ ആദായ നികുതി ഓഫീസ് കെട്ടിടത്തിൽ വൻ തീപിടുത്തം. ഏഴോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സിആർ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്.
21 ടെൻഡറുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.