?????? ????? ??? ??????? ????? ???? ??????

അലിഗഢിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 60ൽപരം സ്​ത്രീകൾക്കെതിരെ കേസ്​

അലിഗഢ്​: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ അലിഗഢിൽ പ്രതിഷേധിച്ച 60ൽപരം സ്​ത്രീകൾക്കെത ിരെ പൊലീസ്​ കേസെട​ുത്തു. നിരോധനാജ്ഞ ലംഘിച്ച്​ ഒത്തുചേർന്നതിനാണ്​ കേസെന്ന്​ പൊലീസ്​ പറഞ്ഞു.

‘‘ചില സ്​ത്രീകൾ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ഒത്തുകൂടി പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചു. ഇത്​ സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞയുടെ ലംഘനമാണ്​. അതിനാൽ 60 മുതൽ 70 വരെ സ്​ത്രീകൾക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.’’ അലിഗഢ് സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്​ അങ്ങോളമിങ്ങോളം വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്​.

Tags:    
News Summary - fir lodged against over 60 women for protesting against caa in aligarh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.